Triangle/ട്രയാങ്കിൾ (2009) British-Australian Movie

Triangle (2009) British-Australian psychological horror thriller film Big Spoiler Alert!! കഥ സിനിമയിൽ നിന്നലാതെ തുടങ്ങാം. സിനിമയിൽ ജെസ്സിന്റെ ജീവിതം ലൂപ്പുകൾ ആയി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ ലൂപ്പുകൾ തുടങ്ങുന്നതിനു മുമ്പ് എന്തായിരുന്നു ജെസ്സിന് സംഭവിച്ചത്. എങ്ങനെ ആണ് ജെസ്സ് ആ ലൂപ്പിലേക്ക് എത്തി പെട്ടത് എന്ന് നേരെ പറഞ്ഞു തുടങ്ങാം. ഒരു ഒഴിവു ദിവസം രാവിലെ ജെസ്സ് എന്ന യുവതി തന്റെ മകൻ ടോമിയും ഒത്ത് ഹാർബറിലേക്ക് പോകുവാൻ ഒരുങ്ങുന്നു. അവർ ഗ്രെഗിന്റെ ബോട്ടിൽ (Triangle) കൂട്ടുക്കാരുമൊത്ത് പുറംകടലിലേക്ക് പോകുവാൻ പദ്ധതി ഇട്ടിട്ടുണ്ട്. ടോമി ഒരു ഓട്ടിസം ബാധിച്ച കുട്ടിയാണ്. അവന്റെ ചില നേരത്തെ പെരുമാറ്റം ജെസ്സിന് വല്ലാത്ത തലവേദനകൾ സൃഷ്ടിക്കുന്നു. ഹാർബറിലേക്ക് പോകുന്ന വഴിയിൽ കാറിനു പുറകിൽ ഇരുന്ന ടോമിയുടെ ചില ചെയ്തികൾ ജെസ്സിനെ ദേഷ്യം പിടിപ്പിക്കുന്നു. അവളുടെ ശ്രദ്ധ വണ്ടി ഓടിക്കുന്നതിൽ നിന്നും മാറിയതും ആ കാറിൽ ഒരു കടൽക്കാക്ക വന്നിടിക്കുന്നു. ജെസ്സ് പുറത്തേക്ക് ഇറങ്ങി ആ കാക്കയുടെ ശവം എടുത്ത് കടൽ ഭിത്തിക്ക് അപ്പുറത്ത് മണലിലേക്ക് ഇടുന്നു. അവിടെ എന്തോ ആഘോഷം നടക്കുകയാണ്. സ്...