Carbon Malayalam Movie (2017)
Carbon Malayalam Movie (2017) adventure/fantasy/thriller

Direction : Venu
Big Spoiler Alert
സിബി സെബാസ്റ്റിൻ (Fahad Fazil) ജോലിക്ക് പോകാതെ എളുപ്പ വഴിക്ക് കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. അവന്റെ വീട്ടിൽ 'അമ്മ അച്ഛൻ (Sphadikam George) പിന്നെ ഒരു പെങ്ങളും ആണുള്ളത്. അവരെല്ലാം അവനോട് സ്നേഹത്തോടെ പെരുമാറുന്നവർ ആണ്. സമൂഹത്തിൽ സാധാരണവും മാന്യവുമായ ജീവിതം അവർ നയിക്കുന്നു. പക്ഷെ സിബി അവരിൽ നിന്നെല്ലാം അകന്ന് തന്റേതായ ഒരു ജീവിതം നയിക്കുന്നു. ഇടയ്ക്കു വല്ലപ്പോഴും മാത്രം വീട്ടിലേക്ക് വരുമെന്നത് ഒഴിച്ചാൽ സിബിയുടെ ജീവിതമായോ അവൻ എന്ത് ചെയ്യുന്നെന്നോ വീട്ടുകാർക്ക് അറിവില്ല. സിബിക്ക് കുറച്ച് നല്ല കൂട്ടുകാരും ഉണ്ട്. എല്ലാം കൊണ്ടും സിബിയുടെ ചുറ്റുമുള്ളവർ സിബിഐയോട് വളരെ സ്നേഹത്തോടെ പെരുമാറുന്നവർ ആണ്. ഇടക്കിടക്ക് സിബി അവന്റെ ഒരു കൂട്ടുകാരൻ സന്തോഷിന്റെ (Sharafudhin) വീട്ടിൽ ചെല്ലുന്നത് കാണിക്കുന്നുണ്ട്. അവരുടെ സംസാരത്തിൽ സിബി എന്നും മാണിക്യകല്ല് മരതക കല്ല് തുടങ്ങിയ ഭാവന ലോകത്ത് ആണെന്നും ഒപ്പം സിബി ഒരു മദ്യപാനിയാണ് എന്നും മനസ്സിലാകും. കൂട്ടത്തിൽ സിബി പറയുന്നുണ്ട് ജീവിതത്തിൽ കുറച്ചൊക്കെ ഫാന്റസി വേണം എന്ന്.
ഈ സിനിമ സിബിയുടെ ഫാന്റസിയും ജീവിതവും ഇഴചേർന്നാണ് പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബാങ്ക് കാണുമ്പോൾ സിബി അത് കൊള്ളയടിച്ച് കാശു കൊണ്ട് ഒരു കാറിൽ പോകുന്നത് സ്വപ്നം കാണുന്നുണ്ട്. ഏതോ ഒരു കാർ ഇറങ്ങി പോകുന്നത് കണ്ടു സിബി അപ്പോഴേക്കും അതെല്ലാം സ്വപ്നം കണ്ടു കൂട്ടും.
സിബിയുടെ പല കച്ചവടങ്ങളും ഫാന്റസി നിറഞ്ഞ ചെറു സത്യങ്ങൾ ആണ് . ആദ്യം തന്നെ പച്ച മരതകം വിൽക്കുവാൻ ചെല്ലുന്നത് സിബി ഫോട്ടോയും ആയിട്ടാണ്. പക്ഷെ അവൻ ഒരിക്കലും ഉടമ ആരാണെന്നോ ഉടമയുമായി സംസാരിക്കുന്നതോ കാണിക്കുന്നില്ല. അത് പോലെ തന്നെ സൈക്കിൾ കച്ചവടത്തിൽ അവനൊരിക്കലും ആരാണ് അവനു എല്ലാ വിവരങ്ങളും കൊടുക്കുന്നത് എന്ന് പറയുന്നില്ല.
ആന കച്ചവടത്തിന് പോകുമ്പോഴും അവിടെ ഉള്ള സ്ത്രീയുമായുള്ള സംസാരത്തിൽ വണ്ടിയുടെ കാര്യങ്ങൾ ആണ് വരുന്നത്. അവർ ഒരിക്കലും ഒരു ആനയുടെ വിൽപ്പനയെ പോലെ അല്ല സംസാരിക്കുന്നത്. അതിനു ശേഷം പാപ്പാന്റെ സംസാരം കേട്ട് അവൻ ഞെട്ടി എഴുനേൽക്കുന്നുണ്ട്. അവൻ ആ കണ്ടത് യാഥാർഥ്യവും ഫാന്റസിയും ചേർത്ത സ്വപ്നം ആയിരിക്കണം. അവൻ അങ്ങോട്ട് പോകുമ്പോൾ ഉള്ള വണ്ടി തിരിച്ച് വരുമ്പോൾ കാണുന്നുമില്ല. ഒരുപക്ഷെ അവൻ ആ സ്‌കൂട്ടർ വിറ്റത് ആയിരിക്കണം. അതിന്റെ കുറ്റബോധം ആയിരിക്കണം പാപ്പന്റെ രൂപത്തിൽ അവനെ പിന്തുടരുന്നത്.
മ്ലാമേട് പാലസിൽ വെച്ച് പിള്ളേച്ചൻ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അപ്രത്യക്ഷം ആയി സിബിക്ക് തോന്നുന്നതിൽ നിന്ന് പിള്ളേച്ചൻ സംസാരിച്ച് പകുതിക്ക് പോയെന്നും ബാക്കി നിധിയുടെ കാര്യം സിബി ഉണ്ടാക്കി എടുക്കുന്ന ഫാന്റസി ആണെന്നും മനസിലാക്കാം. അവിടന്ന് അങ്ങോട്ട് സമീറയും പിള്ളേച്ചനും തമ്മിൽ ഉള്ള നിധിയുടെ ചർച്ചയും അവന്റെ സങ്കല്പം തന്നെ. അത് കൊണ്ട് തന്നെ ആണ് സമീറ തലക്കാണിയെ കുറിച്ച് ആദ്യമായി കേൾക്കുന്ന പോലെ പിള്ളേച്ചനോട് സംസാരിക്കുന്നത്. സ്റ്റാലിനുമായുള്ള സംസാരത്തിൽ അവൻ എന്നും കാട്ടിലൊക്കെ പോകാറുണ്ട് എന്ന് അറിഞ്ഞ സിബി കരുതുന്നത് അവനു ആ നിധിയെ കുറിച്ച് അറിയാം എന്ന് ആണ്. പിന്നീട് സിബി ആ അമ്പല കമ്മിറ്റി ഓഫിസിൽ പോകുമ്പോളും സ്വർണ്ണം ഉണ്ടെന്ന പോലെ അവരും ഒരു സൂചന കൊടുക്കുന്നു. സിബി തലക്കാണി പോകുവാൻ പ്ലാൻ ഇടുന്നു. സമീറയെ സിബിക്ക് വിശ്വാസം ആണ് പക്ഷെ സ്റ്റാലിനെ സംശയവും.
സ്റ്റാലിൻ കരടി ഗുഹ എന്ന് പറഞ്ഞത് സിബിക്ക് മുഴുവനായും വിശ്വാസവും വന്നിട്ടില്ല. രാത്രി ഒച്ച കേട്ട് ഞെട്ടി എണീറ്റ് കരടി എന്ന് പറയുമ്പോൾ കണ്ണൻ അത് കരടി അല്ല കാട്ടു മൂളി ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ സിബിയുടെ സംശയം കൂടുതൽ ബലപ്പെടുന്നു. സിബി ഒറ്റക്ക് കാട്ടിൽ പോകുന്നത് നിധി തേടിയാണ്. അവന്റെ ഫാന്റസി തേടിയുള്ള യാത്ര. പക്ഷെ അവിടെ വെച്ച് സിബിക്ക് അവന്റെ സങ്കൽപ്പത്തേക്കാൾ വലുതാണ് ജീവിതം എന്ന് മനസിലാകുന്നു. സമീറ പറയുന്ന ആൽക്കെമിസ്റ് എന്ന കഥ പോലെ അവൻ തേടി തുടങ്ങിയ ഇടത്ത് തന്നെ അതായത് അവന്റെ ഫാന്റസികൾ തുടങ്ങിയ സ്ഥലത്ത് തന്നെ നിധി ഉണ്ട്. അത് അവൻ അവസാനം കാണുന്നു. വിശന്നു പഴം പൊട്ടിക്കാൻ കയറുന്ന അവൻ അച്ഛനെയും അമ്മയേയും പെങ്ങളെയും കാണുന്നു. അതാണ് അവനുണ്ടായിരുന്നു അവന്റ്റെ നിധി. അവന്റെ ജീവിതം. അതുണ്ടായിട്ടും അവൻ ഇല്ലാത്ത ഫാന്ടസിക്ക് പുറകെ ആണ്. അവൻ സമീറയെ സങ്കൽപ്പത്തിൽ കാണുമ്പോൾ അവൾ ചോദിക്കുന്നുണ്ട് സിബിക്ക് നിധി വേണ്ടേ? വെള്ളം മതിയോ എന്ന്? അപ്പോഴും അവൻ നിധിക്ക് പുറകെ തന്നെ പോകുന്നു. തലക്കാണിയിൽ വെള്ളമില്ല എന്ന് എല്ലാവരും പറയുന്നു. എന്നാൽ സിബി അവസാനം തലക്കാണിയിൽ വെള്ളം കണ്ടെത്തുന്നു. ഒപ്പം നിധിയും. നിധി തേടി ഇറങ്ങിയ സിബി അവസാനം ഒരിറ്റ് വെള്ളം തേടിയാണ് യാത്ര ചെയ്യുന്നത്. അവസാനം അത് അവനെ നിധിയുടെ പക്കൽ എത്തിക്കുന്നു.
ഇവിടെ മുതൽ പ്രേക്ഷകന്റെ യുക്തിക്ക് ആണ് സിനിമ പോകുന്നത്. ഒരു പക്ഷെ അവൻ വിശന്ന് തളർന്നു കിടക്കുമ്പോൾ കാണുന്നതാണ് ആ സങ്കൽപങ്ങൾ എല്ലാം. അതുമല്ലെങ്കിൽ ആ കൂണുകളുടെ ലഹരിയും ആയിരിക്കാം. അങ്ങനെ ആണെങ്കിൽ അവസാനം ആ വാൾ വലിച്ചെറിഞ്ഞ ഇടത്ത് അവന്റെ ഫാന്റസി അവസാനിച്ചിരിക്കുന്നു.ക്ലൈമാക്സിൽ എടുക്കുന്ന സ്വർണ്ണം അവന്റെ ഫാന്റസി വീണ്ടും അവനെ വിട്ടു പോയിട്ടില്ല എന്നായിരിക്കാം. അല്ലെങ്കിൽ അതെല്ലാം സിബി മരണത്തോട് മല്ലിടുമ്പോൾ തോന്നുന്ന ഫാന്റസികൾ ആകാം.
സിബി മരിച്ചാലും മരിച്ചില്ലെങ്കിലും അയാളുടെ ജീവിതവും ഫാന്റസിയും തമ്മിലുള്ള സംഘർഷങ്ങൾ ആണ് കാർബൺ എന്ന സിനിമ. കല്ലും മാണിക്യവും വെള്ളിമൂങ്ങയും നിധിയും യാഥാർഥ്യങ്ങളുടെ മേമ്പൊടി ചേർത്ത ഫാന്റസി ആണ്. നമ്മൾ പലപ്പോഴും കേൾക്കുന്ന ഫാന്റസി തട്ടിപ്പുകൾ എല്ലാം യാഥാർഥ്യമെന്ന പോലെയാണ് പലരും അവതരിപ്പിക്കുന്നതും.

Comments
Post a Comment