Triangle/ട്രയാങ്കിൾ (2009) British-Australian Movie


Triangle (2009)

British-Australian psychological horror thriller film



Big Spoiler Alert!!

കഥ സിനിമയിൽ നിന്നലാതെ തുടങ്ങാം. സിനിമയിൽ ജെസ്സിന്റെ ജീവിതം ലൂപ്പുകൾ ആയി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ ലൂപ്പുകൾ തുടങ്ങുന്നതിനു മുമ്പ് എന്തായിരുന്നു ജെസ്സിന്‌ സംഭവിച്ചത്. എങ്ങനെ ആണ് ജെസ്സ് ആ ലൂപ്പിലേക്ക് എത്തി പെട്ടത് എന്ന് നേരെ പറഞ്ഞു തുടങ്ങാം.
ഒരു ഒഴിവു ദിവസം രാവിലെ ജെസ്സ് എന്ന യുവതി തന്റെ മകൻ ടോമിയും ഒത്ത് ഹാർബറിലേക്ക് പോകുവാൻ ഒരുങ്ങുന്നു. അവർ ഗ്രെഗിന്റെ ബോട്ടിൽ  (Triangle) കൂട്ടുക്കാരുമൊത്ത് പുറംകടലിലേക്ക് പോകുവാൻ പദ്ധതി ഇട്ടിട്ടുണ്ട്. ടോമി ഒരു ഓട്ടിസം ബാധിച്ച കുട്ടിയാണ്. അവന്റെ ചില നേരത്തെ പെരുമാറ്റം ജെസ്സിന് വല്ലാത്ത തലവേദനകൾ സൃഷ്ടിക്കുന്നു.
ഹാർബറിലേക്ക് പോകുന്ന വഴിയിൽ കാറിനു പുറകിൽ ഇരുന്ന ടോമിയുടെ ചില ചെയ്തികൾ ജെസ്സിനെ ദേഷ്യം പിടിപ്പിക്കുന്നു. അവളുടെ ശ്രദ്ധ വണ്ടി ഓടിക്കുന്നതിൽ നിന്നും മാറിയതും ആ കാറിൽ ഒരു കടൽക്കാക്ക വന്നിടിക്കുന്നു. ജെസ്സ് പുറത്തേക്ക് ഇറങ്ങി ആ കാക്കയുടെ ശവം എടുത്ത് കടൽ ഭിത്തിക്ക് അപ്പുറത്ത് മണലിലേക്ക് ഇടുന്നു. അവിടെ എന്തോ ആഘോഷം നടക്കുകയാണ്. സ്‌കൂൾ കുട്ടികൾ സ്കൗട് വസ്ത്രങ്ങൾ ധരിച്ച് ബാൻഡ് മേളവും ആയി ആഘോഷിക്കുന്നു. ജെസ്സ് തിരികെ കാറിൽ വരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ച് തുടങ്ങിയതും ടോമി നിർത്താതെ കരയുന്നു. ആ കടൽക്കാക്ക വന്നിടിച്ച ഭാഗത്ത് ചില്ലിൽ അതിന്റെ രക്തം പുരണ്ടിരിക്കുന്നതാണ് ടോമിയെ അസ്വസ്ഥൻ ആക്കുന്നത്.. സമയം വൈകിയതിനാൽ അവനോട് പറയുന്നു അത് ചോര മാത്രമാണ് ഞാൻ ഹാർബറിൽ എത്തിയാൽ ഉടനെ അത് തുടച്ച് കളയാമെന്നു. പക്ഷെ ടോമി ബഹളം തുടരുന്നു. അവൾ അവനെ ചീത്ത പറയുന്നു. ജെസ്സിയുടെ കാർ എതിരെ വന്ന ഒരു ട്രാക്കിൽ ഇടിച്ച് പല വട്ടം കരണം മറിയുന്നു. നാട്ടുകാർ ഓടി വന്നു ജെസ്സിനെയും ടോമിയെയും പുറത്തേക്ക് എടുക്കുന്നു. പക്ഷെ ജെസ്സ് മരണത്തിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നു. ഈ സംഭവങ്ങൾ നടക്കുന്നത് 8:30 മാണിയോട് കൂടിയാണ്.
അവൾ ഇപ്പോൾ മരണത്തിലേക്കുള്ള യാത്രയിൽ ആണ്. യാത്ര ഒരു വലിയ കപ്പലിലും. എന്താണ് സംഭവിക്കുന്നതെന്ന് ജെസ്സിനു ഒരു എത്തും പിടിയും കിട്ടുന്നില്ല. അവൾ അവന്റെ മകനെ തപ്പി കപ്പൽ മുഴുവൻ അരിച്ച് പെറുക്കുന്നു. അവനെ എങ്ങും കാണുന്നില്ല. മാത്രമല്ല ആ കപ്പലിൽ അവൾ തനിച്ചും ആണ്. കപ്പിത്താനോ മറ്റു ജോലിക്കാരോ പോലുമില്ല. കുറച്ച് ദൂരം ചെന്നതും സമയം 11:30  ഓട് കൂടി അവൾ കടലിൽ ഒരു ബോട്ട് മറിഞ്ഞു കിടക്കുന്നത് കാണുന്നു. അതിന്റെ മുകളിൽ ഗ്രെഗ്ഗും കൂട്ടുകാരും നിൽക്കുന്നു. അവർ ആ കപ്പലിലേക്ക് കയറി വരുന്നു. അവർ ബോട്ട് മറിഞ്ഞതും കൂടെ ഉണ്ടായിരുന്ന ഹെതറിനെ കാണാതായതും ജെസ്സിനോട് പറയുന്നു. ഇനി ഹെതർ എങ്ങാനും അവരെ പോലെ കപ്പലിൽ മുമ്പേ കയറി പറ്റിയിട്ടുണ്ടെങ്കിലോ എന്ന് കരുതി അവർ അവിടെല്ലാം അന്വേഷണം തുടങ്ങുന്നു. അപ്പോഴാണ് ജെസ്സിന് താൻ മരണത്തിലേക്കുള്ള യാത്രയിൽ ആണെന്ന് മനസ്സിലാകുന്നത്, ആ കപ്പലിൽ കയറിയ കൂട്ടുകാരും തന്റെ കൂടെ മരണത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പക്ഷെ അവർക്കത് മനസ്സിലായിട്ടില്ല. തന്റെ മകനെയും ഹെതറിനെയും കാണാത്തത് അവർ ഇപ്പോഴും ജീവനോടെ ഉണ്ടെന്നത് കൊണ്ടാണ് എന്ന് ജെസ്സിന് മനസ്സിലാകുന്നു. ഒരുപക്ഷെ ടോമിയും അടുത്ത നിമിഷം ആ കപ്പലിൽ എത്താം. എങ്ങനെ എങ്കിലും തിരിച്ച് ജീവിതത്തിലേക്ക് പോയി തന്റെ മകനെ രക്ഷിക്കണം എന്നുറച്ച ജെസ്സ് അവരെ കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷെ അവർ ഒന്നും ചെവി കൊള്ളുന്നില്ല. അവർ അവൾക്ക് മാനസിക പ്രശനം ആണെന്ന് പറയുന്നു. പിന്നീട് നടക്കുന്ന വാഗ്‌വാദത്തിലും പിടിവലിയിലും അവർ നാല് പേരും ജെസ്സിന്റെ കൈ കൊണ്ട് മരിക്കുന്നു. ജെസ്സ് രക്ഷപെടുവാൻ കടലിലേക്ക് ചാടുന്നു. കുറെ കഴിഞ്ഞു കണ്ണ് തുറന്ന ജെസ്സ് അവൾ തീരത്ത് അടിഞ്ഞെന്ന് മനസ്സിലാകുന്നു. അവൾ വേഗം തന്റെ വീട്ടിലേക്ക് ഓടുന്നു.
LOOP 2
വീട്ടിൽ എത്തിയ ജെസ്സ് കാണുന്നത് അവളെ തന്നെ ആണ്. ആ അപകടം ഉണ്ടാകുന്നതിനു മുമ്പുള്ള ജെസ്സിന്റേയും മകന്റേയും പ്രവർത്തികൾ. ജെസ്സ് ആ വീട്ടിൽ കാണുന്ന ജെസ്സിനെ (loop 2 Jess) വധിക്കുന്നു. എന്നിട് ടോമിയെയും കൂട്ടി അവിടെ നിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്നു. പക്ഷെ വീണ്ടും ആദ്യമുണ്ടായ സംഭവ വികാസങ്ങൾ തന്നെ ഉണ്ടാകുന്നു. അവൾ loop 3 -യിൽ കണ്ണ് തുറക്കുന്നു
LOOP 3
Loop2 രണ്ടിന്റെ ആവർത്തനം
അങ്ങനെ ഒരുപാട് ലൂപ്പുകൾ ജെസ്സ് സഞ്ചരിക്കുന്നു അവളുടെ മകനെ രക്ഷപെടുത്തുവാൻ. പതിയെ പതിയെ ഓരോ തവണയും അപകടം കഴിയുമ്പോൾ അവൾ നേരെ ഹാർബറിലേക്ക് ആണ് പോകുന്നത്. അവിടെ ചെന്നിട്ട് ഗ്രെഗിന്റെ ബോട്ടിൽ നിന്നും അവൾ തിരിച്ച് വരുവാനുള്ള ശ്രമം ആണ്. പക്ഷെ അവിടെ ത്തുമ്പോഴേക്കും അവൾ എല്ലാം മറക്കുന്നു. എന്നിട് കപ്പലിൽ എത്തി ചേരുന്നു. കപ്പലിലെ ദൃശ്യങ്ങൾ അവളെ പഴയ കാര്യങ്ങൾ ഓർമ്മയിൽ കൊണ്ട് വരുന്നു. അവളെ മരണത്തിലേക്ക് എത്തിക്കേണ്ട ദൂതൻ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിൽ ആണ് എത്തുന്നത്. അയാളോട് താൻ തിരികെ വരാമെന്നു പറഞ്ഞിട്ടാണ് അവൾ ഗ്രെഗിന്റെ ബോട്ടിലേക്ക് പോകുന്നത്.
പ്രേക്ഷകൻ  ഈ സിനിമയിൽ ജെസ്സിന്റെ ഒരു loop ആണ് കാണുന്നത്. ഒരുപക്ഷെ മുപ്പതിലധികം ലൂപ്പുകൾ പിന്നിട്ട കഴിഞ്ഞ ഒരു ലൂപ്പ്. ഈ ലൂപ്പിൽ അവൾക്ക് താൻ സഞ്ചരിക്കുന്ന കപ്പലിന്റെ പേര് എയോളസ് (Aeolus) ആണെന്ന് മനസ്സിലാകുന്നു. എയോളസ് ഒരു ഗ്രീക്ക് ദേവൻ ആണ്. കാറ്റിന്റെ ദേവൻ. സിസിഫസ് (Sisyphus) അദ്ദേഹത്തിന്റെ മകൻ ആണ്. സിസിഫസ് മരണത്തെ പറ്റിച്ച് തിരിച്ച് ജീവിതത്തിലേക്ക് വരുന്നുണ്ട്. സിസിഫസ് മരണത്തിനു ശേഷം പാതാളത്തിനും ഭൂമിക്കും അതിരായ സ്റൈക്സ് നദിക്കരയുടെ തീരത്ത് എത്തി ചേരുന്നു. തന്റെ ഭൗതിക ശരീരം യഥാവിധി മറവു ചെയ്യാത്തതിനാൽ ആണ്  അങ്ങനെ ഉണ്ടായത് എന്ന് പാതാളത്തിന്റെ അധിപ പേഴ്സിഫോണയോട് അദ്ദേഹം പരാതി പറയുന്നു. തന്റെ രാജ്ഞിയോട് പറഞ്ഞ് ശരീരം മറവു ചെയ്തു വരാം എന്ന പേഴ്സിഫോണക്ക് വാക്കു കൊടുത്ത് അയാൾ തിരിച്ച് ഭൂമിയിൽ എത്തുന്നു.  പക്ഷെ ഇതെല്ലാം സിസിഫസും രാജ്ഞിയും തമ്മില്ലുള്ള ഒത്തു കളി ആയിരുന്നു. സിസിഫസ് തിരിച്ച് വരാതെ ആയപ്പോൾ മരണദൂതൻ ഹെർമസ് അയാളെ വലിച്ച് പാതാളത്തിലേക്ക് കൊണ്ട് വരുന്നു.
ജെസ്സും എത്തി ചേരുന്നത് കടൽക്കരയിൽ ആണ്. തിരിച്ച് വരാം എന്ന് മരണത്തിനോട് പറഞ്ഞു അവൾ പോകുന്നു. പക്ഷെ അവളും രക്ഷപെടുവാൻ ശ്രമിക്കുന്നു. ഓരോ വട്ടവും മരണ ദൂതൻ അവളെ തിരിച്ച് മരണത്തിന്റെ പാതയിലേക്ക് കൊണ്ട് വരുന്നു.

Comments

Popular posts from this blog

Nocturnal Animals/നോക്റ്റർനൽ അനിമൽസ് (2016)