Nocturnal Animals/നോക്റ്റർനൽ അനിമൽസ് (2016)


Nocturnal Animals (2016)
Category : Psycological Thriller
Based on book "Tony And Susan" by Austin Wright
Screen Play : Tom Ford, Austin Wright
Direction : Tom Ford
BIG spoiler Alert
ഈ സിനിമയിൽ രണ്ട് പ്ലോട്ടുകൾ ഉണ്ട്.
പ്ലോട്ട് 1 : സൂസന്റെ ജീവിതം (1 / 1
സൂസൻ മോറോ (Amy Adams) ഒരു ആർട്ടിസ്റ്റ് ആണ്. അവർ സ്വന്തമായി തുടങ്ങിയ ആർട്ട് ഗ്യാലറിയുടെ ഓപ്പണിങ് നിന്നാണ് സിനിമ തുടങ്ങുന്നത്. അടുത്ത ദിവസം സൂസന് ഒരു പാർസൽ ലഭിക്കുന്നു. അവളുടെ ആദ്യ ഭർത്താവ് എഡ്വർഡ് ഷീഫീൽഡ് (Jake Gyllenhaal) എഴുതിയ നോവൽ. പേര് "NOCTURNAL ANIMALS". സൂസനും പുതിയ ഭർത്താവും ബിസിനസ്സുകാരനുമായ ഹsൺ മോറോയും (Armie Harmer) തമ്മിലുള്ള ദാമ്പത്യ ജീവിതം സുഖകരമല്ല. അവരുടെ ബിസിനസ്സുകളും തകർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഹട്ടണ് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സൂസൻ മനസ്സിലാക്കുന്നു.
എഡ്വർഡ് എഴുതിയ ആ നോവൽ വായിക്കും തോറും അത് തന്റെ തന്നെ ജീവിതം തന്നെയാണ് എന്ന് തോന്നുകയും ( മനസ്സിലാക്കുകയും ) പിന്നീട് സൂസന്നിൽ വരുന്ന മാറ്റങ്ങളുമാണ് സിനിമയുടെ Main Plot.
പ്ലോട്ട് 2 : നോവൽ
ടോണി (Jake and Gyllenhaal) തന്റെ ഭാര്യ ലോറയും (Isla Fischer) മകൾ ഇന്ത്യയും (Andrea Riseborough) ആയി ഒരു Road Trip പോകുന്നു. രാത്രിയിൽ West Texas - ലെ മൈലുകൾ ദൂരേയ്ക്ക് പോലും ജനവാസവും മൊബൈൽ നെറ്റ് വർക്കും ഇല്ലാത്ത റോഡിൽ വെച്ച് മൂന്ന് അപരിച്ചിതർ മനപൂർവ്വം അവരുടെ കാർ ടോണിയുടെ കാറുമായി കൂട്ടിയിച്ച് അപകടം ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്ന വാഗ്വാദത്തിന് ഇടയ്ക്ക് ടോണിയെ ആക്രമിച്ച് അതിലെ രണ്ട് പേരായ റേയും ടർക്കും ലോറയേയും ഇന്ത്യയേയും ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ട് പോകുന്നു. മൂന്നാമൻ ലൂയി ടോണിയെ കൂട്ടി രണ്ടാമത്തെ കാറിൽ അവരെ അനുഗമിക്കുന്നു. ലൂയി ടോണിയെ ഒരു വിജന പ്രദേശത്തു ഇറക്കി വിട്ട് കാര് ഓടിച്ചു പോകുന്നു.
പിറ്റേന്ന് ടോണി ഒരുപാട് ദൂരം യാത്ര ചെയ്ത പോലീസ് സ്റ്റേഷൻ എത്തി ഉണ്ടായതെല്ലാം അറിയിക്കുന്നു. ഡിക്ടറ്റീവ് ബോബ്ബിയുടെ സഹായത്താൽ ടോണി തന്റെ ഭാര്യയുടെയും മകളുടെയും ശവ ശരീരങ്ങൾ കണ്ടെത്തുന്നു. ഒരു വർഷത്തിന് ശേഷം ഒരു മോഷണ ശ്രമത്തിന് ഇടയ്ക്കു ടാർക്ക് പോലീസിന്റെ വെടി കൊണ്ട് മരിക്കുന്നു. കൂടെ ഉണ്ടായിരുന്ന ലൂയി കസ്റ്റഡിയിലും ആകുന്നു. ഡിക്ടറ്റീവ് ബോബി ടോണിയെ വിളിച്ച വരുത്തി ലൂയിയെ തിരിച്ചു അറിയുന്നു. പിന്നീട് അവർ റേയെയും കസ്റ്റഡിയിൽ എടുക്കുന്നു. പക്ഷെ ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ റേയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ സാധിക്കില്ല. കാൻസർ രോഗി ആയി ഒരു വര്ഷം മാത്രം ആയുസ്സ് ഉള്ളതിനാലും തന്റെ വ്യക്തി ജീവിതം മികച്ചത് അല്ലാത്തതിനാലും ഡിക്ടറ്റീവ് ബോബി അവരെ വധിക്കാമെന്ന് ടോണിയോട് പറയുന്നു.
റേയെയും ലൂയിയേയും അവർ വിജനമായ കേബിനിലേക്ക് എത്തിക്കുന്നു. അവിടെ നിന്ന് രക്ഷപെടാൻ നോക്കിയ ലൂയിയെ ബോബി വെടി വെച്ച കൊല്ലുന്നു . ഓടി രക്ഷപെട്ട റേ ലോറയെയും ഇന്ത്യയെയും ബലാത്സംഗം ചെയ്ത കേബിനിൽ ഒളിക്കുന്നു. അയാളെ പിന്തുടർന്ന് എത്തുന്ന ടോണിയെ റേ അടിച്ച വീഴ്ത്തുന്നു. പക്ഷെ ബോബി നൽകിയ തോക്ക് ഉപയോഗിച്ച് ടോണി റേയെ കൊല്ലുന്നു. ടോണിക്ക് റേയുടെ അടിയാൽ അസ്വസ്ഥത ഉണ്ടാകുകയും അബദ്ധവശാൽ തോക്കിലേക്ക് മറിഞ്ഞ വീഴുകയും അത് പൊട്ടി മരിക്കുകയും ചെയ്യുന്നു.
Main Plot (2/1)
കഥ വായിച്ച് കഴിയുമ്പോഴേക്കും സൂസൻ എഡ്വേർഡുമായുള്ള തന്റെ ജീവിതം ഓർക്കുന്നു. സൂസൻ തന്റെ അമ്മയെ പോലെ ആണെന്ന് എഡ്വേർഡ് ഒരിക്കൽ പറയുന്നു. അതും സൂസൻ അംഗീകരിക്കുന്നില്ല. സൂസനോട് അവളുടെ അമ്മയും അത് തന്നെ പറയുന്നുണ്ട്. എല്ലാ പെൺമക്കളും അവസാനം സ്വന്തം അമ്മമാരെ പോലെ ആകുമെന്ന് അവർ പറയുന്നു. എഡ്വേർഡുമായുള്ള ജീവിതത്തിൽ സൂസൻ പെട്ടെന്ന് മടുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. പക്ഷെ സൂസൻ അത് അവഗണിക്കുന്നു. പിന്നീട് അത് തന്നെ സംഭവിക്കുന്നു. സൂസൻ ഹട്ടനുമായി അടുപ്പത്തിൽ ആകുന്നു. ടോണിയുടെ കുഞ്ഞിന് ഗർഭം ധരിച്ച സൂസൻ അബോർഷൻ ചെയ്യുന്നു. അബോർഷൻ ശേഷം ഹട്ടണും സൂസനും കാറിൽ ഇരുന്നു സംസാരിക്കുന്നത് എഡ്വേർഡ് കാണുന്നു. അവർ അന്ന് പിരിയുന്നു.
ആ പുസ്തകം സൂസന്റെ മനസ്സിൽ കുറ്റബോധം ജനിപ്പിക്കുന്നു. അവൾ എഡ്വേർഡിനു മെയിൽ അയച്ച നേരിൽ കാണാമെന്ന് പറയുന്നു. എഡ്വേർഡ് പറയുന്ന പോലെ സൂസൻ ഹോട്ടലിൽ എത്തുന്നു. പക്ഷെ എഡ്വേർഡ് അവിടെ എത്തുന്നില്ല. സൂസൻ അയാളെ കാത്തു ഇരിക്കുന്ന ഇടത്ത് സിനിമ അവസാനിക്കുന്നു
Symbolism
ഈ സിനിമ "ടോണി ആൻഡ് സൂസന്" എന്ന നോവലിന്റെ ആവിഷ്ക്കാരം ആണ്. ടോണി എന്നത് എഡ്വേഡിന്റെ നോവലിലെ കഥാപാത്രമാണ്. സൂസൻ എഡ്വേർഡിന്റെ ആദ്യ ഭാര്യയും. ആ പേരിൽ നിന്ന് തന്നെ മനസ്സിലാക്കാം അത് യഥാർത്ഥ ജീവിതത്തിലെ സൂസനും അവൾ വായിക്കുന്ന കഥയിലെ ടോണിയും തമ്മിലുള്ള ബന്ധം ആണെന്ന്. സൂസൻ യാഥാർഥ്യത്തിൽ വിശ്വസിക്കുന്നു .പക്ഷെ ആ പുസ്തകം അവളുടെ മനസ്സിൽ ടോണി എന്ന സാങ്കല്പിക കഥാപാത്രത്തിനോട് കൂടുതൽ അടുപ്പിക്കുന്നു. അവൾക്ക് അത് എഡ്വേർഡ് ആണ്. അത് കൊണ്ട് തന്നെ സിനിമയിൽ എഡ്വേർഡും ടോണിയും ആയി ഒരു നടൻ തന്നെ അഭിനയിച്ചിരിക്കുന്നു. ടോണിയുടെ ഭാര്യ ലോറ സൂസനുമായി സാമ്യവും അവൾക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ ലോറ ആയി അഭിനയിച്ചിരിക്കുന്നത് സൂസന്റെ അതെ ഛായയിൽ ഉള്ള നടി ആണ്. അവരുടെ മകൾ ഇന്ത്യക്ക് സൂസൻ നൽകിയിരിക്കുന്നത് സ്വന്തം മകളുമായി സാമ്യം ഉള്ള രൂപമാണ്. പക്ഷെ എഡ്വേർഡും അങ്ങനെ തന്നെ ആണ് മൂന്നു കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത്. സൂസന്റെ മനസ്സിൽ അതവളുടെ കഥയാണ് എന്ന ചിന്ത ഉണ്ടാക്കുവാൻ തന്നെ ആണ് അയാൾ അത് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ സൂസൻ ആ കഥ വായിക്കും തോറും കൂടുതൽ അസ്വസ്ഥത ആകുന്നു.
സൂസനും എഡ്വേർഡും പിരിയുന്ന ദിവസം അവരുടെ ബാക് ഗ്രൗണ്ടിൽ ഉള്ള കാര് തന്നെ ആണ് ആ നോവലിൽ ആ മൂന്നു പേരും ഓടിച്ച് വരുന്നത്. അതായത് ആ യാത്ര സൂസന്റേയും ടോണിയുടെയും (എഡ്വേർഡിന്റെയും) ജീവിതമാണ്. അതിലേക്ക് കടന്ന് വരുന്ന ദുരന്തങ്ങൾ ആണ് ആ മൂന്നു പേർ. ആദ്യം മുതലേ റേയും ഇന്ത്യയും തമ്മിൽ തർക്കം നടക്കുന്നു. അതായത് റേ എഡ്വേർഡിന്റെ ജീവിതത്തിലേക്ക് വന്ന അയാളുടെ മകളെ കൊന്ന അബോർഷൻ ആണ്. സിനിമയുടെ മറ്റൊരു ഘട്ടത്തിൽ ഒരു സഹപ്രവർത്തക സ്വന്തം മകളുടെ വിഡിയോ സൂസന് കാണിച്ചു കൊടുക്കുമ്പോൾ അവൾ അതിൽ റേയുടെ മുഖം കണ്ടു ഞെട്ടുന്നു. സൂസനു താൻ ചെയ്ത അബോർഷനെ കുറിച്ചുള്ള കുറ്റബോധം പുറത്തേക്ക് വന്നു തുടങ്ങിയെന്ന് ചുരുക്കം. ലിബറൽ ആണെന്ന് പറയുന്ന സൂസന്റെ ഉള്ളിൽ തന്റെ അമ്മയുടെ കാത്തോലിക് ചിന്താഗതികൾ ഉണ്ടെന്ന് എഡ്വേർഡിനു നല്ല വണ്ണം അറിയാം. അത് തന്നെ ആണ് അയാൾ ആ പുസ്തകത്തിലൂടെ സൂസന്റെ മനസ്സിലൂടെ പുറത്തേക്ക് കൊണ്ട് വരുന്നത്. സൂസൻ തന്നെ പറയുന്നുണ്ട് താൻ മരിക്കുന്ന വരെ അബോർഷൻ എന്ന തീരുമാനത്തെ കുറിച്ച് പശ്ചാത്തപിക്കും എന്ന്.
സൂസൻ എഡ്വേർഡിന്റെ എഴുത്തിനെ വിമർശിക്കുമ്പോൾ അവൾ ഇരുന്ന ആ ചുവന്ന സോഫയിൽ ആണ് പിന്നീട് ലോറയുടെയും ഇന്ത്യയുടേയും ശവം ലഭിക്കുന്നത്. ലോറയുടെ ശരീരവുമായി ഒന്നിച്ച് ചേർന്ന രീതിയിൽ ആണ് ഇന്ത്യയുടെ ശരീരം. ആ തർക്കം നടക്കുന്ന ദിവസം സൂസൻ എഡ്വേർഡിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെ ആകണം സൂസൻ എഡ്വേർഡിനോട് നമ്മുടെ ജീവിതം ഇനി ഇങ്ങനെ മുന്നോട് പോകാൻ പറ്റില്ല. അവൾക്ക് കൂടുതൽ സൗകര്യങ്ങൾ വേണം എന്ന് പറയുന്നതും അവസാനം തർക്കത്തിൽ എത്തി ചേരുന്നതും.
ആ നോവൽ വായിക്കും തോറും സൂസൻ കൂടുതൽ കൂടുതൽ അവളുടെ ജീവിതത്തെ മനസ്സിലാക്കുകയാണ്. ആ സാങ്കല്പിക കഥാപാത്രങ്ങൾ അവളുടെ മനസ്സിൽ മാറ്റങ്ങൾ വരുത്തുന്നു. മാസങ്ങൾ മുമ്പ് അവൾ തന്നെ വാങ്ങിയ "REVENGE" എന്ന് എഴുതിയ ഒരു പെയിന്റിംഗ് സൂസൻ ആദ്യമായി കാണുന്ന പോലെ നോക്കുന്നു. ആ പുസ്തകം എഡ്വേർഡിന്റെ REVENGE ആണെന്ന് പ്രേക്ഷകനോട് സിനിമ സംവദിക്കുന്ന നിമിഷം. ആ പെയിന്റിംഗ് നോക്കിയാൽ കാണുന്നത് മൂന്ന് E ആണ്. ഒരുപക്ഷെ Edwerd എന്ന വ്യക്തിയുടെ മൂന്ന് തലം ആയിരിക്കാം. സൂസന്റെ ജീവിതത്തിൽ ആദ്യം ഉണ്ടായിരുന്ന Edwerd പിന്നീട് സൂസൻ നോവലിൽ കാണുന്ന Edwerd പിന്നെ ക്ലൈമാക്സ് സൂസനെ ഹോട്ടലിൽ തനിച്ചിരുത്തി തന്റെ REVENGE പൂർത്തിയാകുന്ന Edwerd.
സൂസൺ എഡ്വേർഡ് വിളിക്കുന്നത് Nocturnal Animal എന്നാണ്. കാരണം അവൾക്ക് രാത്രി ഉറക്കം കുറവാണ്. ആ നോവലിന് അതെ പേരിടുന്നതോടെ സൂസന് അത് തന്നെ കുറിച്ചാണോ എന്ന സംശയം നിഴലിക്കുന്നു. പിന്നീട് പല സ്ഥലങ്ങളിലും അത് ബലമാക്കുന്ന രംഗങ്ങളും സംഭാഷങ്ങളും വരുന്നുണ്ട്. റേ ടോണിയോട് ചോദിക്കുന്നുണ്ട്. നിങ്ങളാണോ അതോ നിങ്ങളുടെ ഭാര്യ ആണോ തീരുമാനങ്ങൾ എടുക്കുന്നത് എന്ന്. റേ ടോണിയുടെ ലോല സ്വഭാവത്തെ അപമാനിക്കുന്നു. അബോർഷൻ എന്ന തീരുമാനം സൂസന്റെ ആണ്. അത് കൊണ്ട് തന്നെ ആ ചോദ്യം സൂസനെ വേട്ടയാടുന്നു.
നോവൽ അവസാനിക്കാറാകുമ്പോഴേക്കും ഒരു പക്ഷി പറന്നു വന്ന് ചില്ലിൽ ഇടിച്ച് വീഴുന്ന രംഗം ഉണ്ട്. തന്റെ പ്രതിഫലനം കണ്ടു പറനടുത്ത് ചില്ലിൽ തട്ടി പിടയുന്ന പക്ഷി പോലെ തന്റെ ഉള്ളിലെ യാഥാർഥ്യത്തെ സ്വയം കണ്ട് തിരിച്ച അറിഞ്ഞ് ഉള്ളിൽ മരിച്ചു കൊണ്ടിരിക്കുകയാണ് സൂസൻ അപ്പോൾ. അവൾ പിന്നീട് മേക്ക്അപ് കുറക്കുന്നു. വാസ്‌ത്രധാരണവും മാറ്റുന്നു. എഡ്വേർഡുമായി ജീവിച്ചിരുന്ന ആ പഴയ കാലത്തേക്ക് തിരിച്ച് പോകുന്ന പോലെ.
ഡിറ്റക്റ്റീവ് ബോബി എന്നത് എഡ്വേർഡിന്റെ ഉള്ളിലെ നിയമം അല്ലെങ്കിൽ നീതി ആണ്. ടാർക്ക് ആദ്യമേ കൊല്ലപ്പെടുന്നു. പക്ഷെ ടോണി അത് അറിയുന്നത് പിന്നീടാണ്. എഡ്വേർഡും സൂസനും തമ്മിലുള്ള ബന്ധത്തെ പോലെ. ലൂയിക്ക് എതിരെ എല്ലാ തെളിവുകളും ഉണ്ട്. അയാളെ ബോബി വെടി വെച്ച് കൊല്ലുന്നു. ഹട്ടണും സൂസനും തമ്മിലുള്ള ബന്ധം എഡ്വേർഡിൽ ഉണ്ടാക്കിയ തകർച്ചയെ പോലെ. പിന്നീട് തന്റെ കുഞ്ഞിനെ അബോർട്ട് ചെയ്ത സൂസനോടുള്ള പ്രതികാരം എഡ്വേർഡ് നേരിട്ട് ചെയ്യുന്നു ആ പുസ്തകത്തിലൂടെ. റേയെ വെടി വെച്ച കൊന്ന ടോണി പക്ഷെ സ്വയം മരിക്കുകയാണ് അവസാനം. അതായത് സൂസൻ weak എന്ന് വിളിച്ച റേ nice എന്നും weak എന്നും വിളിച്ച ആ എഡ്വേർഡ് (ടോണി) മരിച്ചിരിക്കുന്നു. ടോണി ലൂയിയോടും റേയെയോടും അന്ന് സംഭവിച്ചതെല്ലാം എണ്ണി എണ്ണി പറയുന്നുണ്ട്. അല്ലെങ്കിൽ ടോണിയെ കൊണ്ട് ബോബി പറയിപ്പിക്കുന്നുണ്ട്. തന്റെ ഉള്ളിൽ എഡ്വേർഡ് ഒരുപാട് തവണ അവരെ ചോദ്യം ചെയ്ത് കൊണ്ടിരുന്നു. ടോണി റേയെയോട് ചോദിക്കുന്നുണ്ട് റെയ് അവരെ ഉപദ്രവിക്കുമ്പോൾ എന്താണ് തന്റെ ഭാര്യയും മകളും പറഞ്ഞത് എന്ന്? തന്റെ ഭാര്യയ്‌ക്കോ മക്കൾക്കോ വേദന ഉണ്ടായോ എന്നും ചോദിക്കുന്നുണ്ട്. അബോർഷൻ മൂലം സൂസൻ എന്തേലും വേദന ഉണ്ടായോ എന്നുള്ള എഡ്വേർഡിൻറെ ചിന്ത. ബോബി പറയുന്നത് അയാളുടെ ഭാര്യ ഉപേക്ഷിച്ചു പോയി മകൾക്ക് ഒരു അറിവുമില്ല ഒന്നിനെ കുറിച്ചും എന്നാണു. എഡ്വേർഡിൻറെ മറ്റൊരു രൂപമാണ് ബോബി എന്നത് കാണിച്ച് ഇരിക്കുന്നു.
ചുരുക്കം
എഡ്‌വേർഡ് സൂസനെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ സൂസൻ എഡ്വേർഡിന്റെ കുഞ്ഞിനെ അബോർട്ട് ചെയ്ത ഹട്ടനെ വിവാഹാം ചെയ്യുന്നു. ഇതിനെ കുറിച്ച് അറിഞ്ഞ എഡ്വേർഡ് ആകെ തകർന്നു പോകുന്നു. ഒരുപാട് കാലം ആ ഷോക്കിൽ കഴിഞ്ഞ എഡ്വേർഡ് സൂസനെ തന്റെ തെറ്റിന്റെ കാഠിന്യം മനസ്സിലാക്കി അവളെ അതിന്റെ കുറ്റബോധത്താൽ ഇനിയുള്ള ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്നു. അയാൾക്ക് അതാണ് അവളോട് ചെയാവുന്ന പ്രതികാരം. അത് കൊണ്ട് അയാൾ ഒരു നോവൽ എഴുതുന്നു. തന്റെ സ്നേഹത്തിനോടുള്ള സൂസന്റെ വഞ്ചനയെ ഒരു കഥാപാത്രം ആക്കിയും സൂസനും ഹട്ടനുമായുള്ള ബന്ധത്തെ മറ്റൊരു കഥാപാത്രം ആക്കിയും സൂസൻ തന്റെ കുഞ്ഞിനെ നശിപ്പിച്ചതിനെ മൂന്നാമതൊരു കഥാപാത്രം ആക്കിയും അയാൾ ഒരു ക്രൈം ത്രില്ലെർ എഴുതുന്നു. എന്നിട്ട് താനും തന്റെ ഉള്ളിലെ നീതിബോധവും കേന്ദ്രപാത്രങ്ങൾ ആയി ആ മൂന്ന് പേരെയും നശിപ്പിക്കുന്നു. അവസാനം അവർ രണ്ടു പേരും മരിക്കുന്നു. എഡ്വേർഡ് ആ നോവലിന് സൂസനേ അയാൾ കളിയാക്കി വിളിക്കുന്ന NOCTURNAL ANIMALS എന്ന പേരിടുന്നു. ആ നോവൽ വായിച്ച് കുറ്റബോധം കൊണ്ട് സൂസൻ തിരിച്ച് എഡ്വേർഡിലേക്ക് അടുക്കുവാൻ ശ്രമിക്കുന്നു. പക്ഷെ അയാൾ അവളെ പൂർണ്ണമായും ഒഴിവാക്കുന്നു. അതോടെ അയാളുടെ പ്രതികാരം പൂർത്തി ആകുന്നു.

Comments

Popular posts from this blog

Triangle/ട്രയാങ്കിൾ (2009) British-Australian Movie