Posts

Triangle/ട്രയാങ്കിൾ (2009) British-Australian Movie

Image
Triangle (2009) British-Australian psychological horror thriller film Big Spoiler Alert!! കഥ സിനിമയിൽ നിന്നലാതെ തുടങ്ങാം. സിനിമയിൽ ജെസ്സിന്റെ ജീവിതം ലൂപ്പുകൾ ആയി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ ലൂപ്പുകൾ തുടങ്ങുന്നതിനു മുമ്പ് എന്തായിരുന്നു ജെസ്സിന്‌ സംഭവിച്ചത്. എങ്ങനെ ആണ് ജെസ്സ് ആ ലൂപ്പിലേക്ക് എത്തി പെട്ടത് എന്ന് നേരെ പറഞ്ഞു തുടങ്ങാം. ഒരു ഒഴിവു ദിവസം രാവിലെ ജെസ്സ് എന്ന യുവതി തന്റെ മകൻ ടോമിയും ഒത്ത് ഹാർബറിലേക്ക് പോകുവാൻ ഒരുങ്ങുന്നു. അവർ ഗ്രെഗിന്റെ ബോട്ടിൽ  (Triangle) കൂട്ടുക്കാരുമൊത്ത് പുറംകടലിലേക്ക് പോകുവാൻ പദ്ധതി ഇട്ടിട്ടുണ്ട്. ടോമി ഒരു ഓട്ടിസം ബാധിച്ച കുട്ടിയാണ്. അവന്റെ ചില നേരത്തെ പെരുമാറ്റം ജെസ്സിന് വല്ലാത്ത തലവേദനകൾ സൃഷ്ടിക്കുന്നു. ഹാർബറിലേക്ക് പോകുന്ന വഴിയിൽ കാറിനു പുറകിൽ ഇരുന്ന ടോമിയുടെ ചില ചെയ്തികൾ ജെസ്സിനെ ദേഷ്യം പിടിപ്പിക്കുന്നു. അവളുടെ ശ്രദ്ധ വണ്ടി ഓടിക്കുന്നതിൽ നിന്നും മാറിയതും ആ കാറിൽ ഒരു കടൽക്കാക്ക വന്നിടിക്കുന്നു. ജെസ്സ് പുറത്തേക്ക് ഇറങ്ങി ആ കാക്കയുടെ ശവം എടുത്ത് കടൽ ഭിത്തിക്ക് അപ്പുറത്ത് മണലിലേക്ക് ഇടുന്നു. അവിടെ എന്തോ ആഘോഷം നടക്കുകയാണ്. സ്...

Carbon Malayalam Movie (2017)

Image
Carbon Malayalam Movie (2017) adventure/fantasy/thriller Direction : Venu Big Spoiler Alert സിബി സെബാസ്റ്റിൻ (Fahad Fazil) ജോലിക്ക് പോകാതെ എളുപ്പ വഴിക്ക് കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. അവന്റെ വീട്ടിൽ 'അമ്മ അച്ഛൻ (Sphadikam George) പിന്നെ ഒരു  പെങ്ങളും ആണുള്ളത്. അവരെല്ലാം അവനോട് സ്നേഹത്തോടെ പെരുമാറുന്നവർ ആണ്. സമൂഹത്തിൽ സാധാരണവും മാന്യവുമായ ജീവിതം അവർ നയിക്കുന്നു. പക്ഷെ സിബി അവരിൽ നിന്നെല്ലാം അകന്ന് തന്റേതായ ഒരു ജീവിതം നയിക്കുന്നു. ഇടയ്ക്കു വല്ലപ്പോഴും മാത്രം വീട്ടിലേക്ക് വരുമെന്നത് ഒഴിച്ചാൽ സിബിയുടെ ജീവിതമായോ അവൻ എന്ത് ചെയ്യുന്നെന്നോ വീട്ടുകാർക്ക് അറിവില്ല. സിബിക്ക് കുറച്ച് നല്ല കൂട്ടുകാരും ഉണ്ട്. എല്ലാം കൊണ്ടും സിബിയുടെ ചുറ്റുമുള്ളവർ സിബിഐയോട് വളരെ സ്നേഹത്തോടെ പെരുമാറുന്നവർ ആണ്. ഇടക്കിടക്ക് സിബി അവന്റെ ഒരു കൂട്ടുകാരൻ സന്തോഷിന്റെ (Sharafudhin) വീട്ടിൽ ചെല്ലുന്നത് കാണിക്കുന്നുണ്ട്. അവരുടെ സംസാരത്തിൽ സിബി എന്നും മാണിക്യകല്ല് മരതക കല്ല് തുടങ്ങിയ ഭാവന ലോകത്ത് ആണെന്നും ഒപ്പം സിബി ഒരു മദ്യപാനിയാണ് എന്നും മനസ്സിലാകും. കൂട്ടത്തിൽ സിബി പറയുന്നുണ്ട് ജീവ...

Nocturnal Animals/നോക്റ്റർനൽ അനിമൽസ് (2016)

Image
Nocturnal Animals (2016) Category : Psycological Thriller Based on book "Tony And Susan" by Austin Wright Screen Play : Tom Ford, Austin Wright Direction : Tom Ford BIG spoiler Alert ഈ സിനിമയിൽ രണ്ട് പ്ലോട്ടുകൾ ഉണ്ട്. പ്ലോട്ട് 1 : സൂസന്റെ ജീവിതം (1 / 1 സൂസൻ മോറോ (Amy Adams) ഒരു ആർട്ടിസ്റ്റ് ആണ്. അവർ സ്വന്തമായി തുടങ്ങിയ ആർട്ട് ഗ്യാലറിയുടെ ഓപ്പണിങ് നിന്നാണ് സിനിമ തുടങ്ങുന്നത്. അടുത്ത ദിവസം സൂസന് ഒരു പാർസൽ ലഭിക്കുന്നു. അവളുടെ ആദ്യ ഭർത്താവ് എഡ്വർഡ് ഷീഫീൽഡ് (Jake Gyllenhaal) എഴുതിയ നോവൽ. പേര് "NOCTURNAL ANIMALS". സൂസനും പുതിയ ഭർത്താവും ബിസിനസ്സുകാരനുമായ ഹsൺ മോറോയും (Armie Harmer) തമ്മിലുള്ള ദാമ്പത്യ ജീവിതം സുഖകരമല്ല. അവരുടെ ബിസിനസ്സുകളും തകർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഹട്ടണ് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സൂസൻ മനസ്സിലാക്കുന്നു. എഡ്വർഡ് എഴുതിയ ആ നോവൽ വായിക്കും തോറും അത് തന്റെ തന്നെ ജീവിതം തന്നെയാണ് എന്ന് തോന്നുകയും ( മനസ്സിലാക്കുകയും ) പിന്നീട് സൂസന്നിൽ വരുന്ന മാറ്റങ്ങളുമാണ് സിനിമയുടെ Main Plot. പ്ലോട്ട് 2 : നോവൽ ടോണി (Jake and Gyl...

Thondimuthalum driksakshiyum 2017 Malayalam Movie

Image
"തൊണ്ടിമുതലും ദൃസാക്ഷിയും" (Drama/thriller Malayalam Movie 2017) ഈ സിനിമയുടെ ആദ്യ ഭാഗം പ്രസാദും ശ്രീജയും തമ്മിലുള്ള പ്രേമം ആണ്. ശ്രീജയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച വ്യത്യസ്ത ജാതിയിൽ പെട്ട അവർ വിവാഹിതർ ആകുന്നു.  പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ അവർ നാട് വിട്ട് പോകുന്നു. ആലപ്പുഴക്കാർ ആയ അവർ നാട് വിട്ട് പോകുന്നത് കാസര്ഗോഡിലേക്ക് ആണ്. അവരുടെ പ്രേമത്തിന്റെ ഒട്ടു മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ജങ്കാറിൽ അല്ലെങ്കിൽ ബോട്ടിൽ വെച്ചാണ്. എപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട രംഗങ്ങൾ. കാസറഗോഡിൽ അവർ നേരിടുന്ന പ്രശ്നം വരൾച്ച ആയിരുന്നു. കൃഷിയിടത്ത് വെള്ളം ഇല്ലാത്തതിനാൽ അവരുടെ ജീവിതം ബുദ്ധിമുട്ടിൽ ആയിരിക്കുന്നു. ജലലഭ്യതക്ക് വേണ്ടി ബോർ വെൽ കുഴിക്കുവാൻ അവർ പണം കണ്ടെത്തുന്നതിന് ശ്രീജയുടെ താലി മാല പണയം വെക്കുവാൻ തീരുമാനിക്കുന്നു. ആലപ്പുഴയുടെ പ്രകൃതിയിൽ നിന്നും ഇപ്പോഴത്തെ ചൂടിന്റെ യാഥാർഥ്യത്തിലേക്ക് അവർ സമരസ പെട്ട് വരുകയാണ്. താലി മാല പണയം വെക്കുവാൻ പോകുന്ന വഴി ബസ്സിൽ ഉറങ്ങുകയായിരുന്ന ശ്രീജയുടെ മാല പുറകിൽ ഇരുന്ന ഒരാൾ പൊട്ടിക്കുന്നു. കൈയ്യോടെ പിടികൂടിയപ്പോൾ ആ കള്ളൻ ...